ചത്തീസ്ഗഢ്: വൈദ്യുതി കണക്ഷന് കിട്ടിയിട്ടില്ലെങ്കിലും ബില്ലടക്കേണ്ട അവസ്ഥയിലാണ് ചത്തീസഗഢിലെ സനാവല് ഗ്രാമവാസികള്‍. ഗ്രാമത്തിലുള്ള ആര്‍ക്കും വൈദ്യുതി കണക്ഷന് ഇല്ലാതിരുന്നിട്ടും ബില്‍ അടക്കാന്‍ കാണിച്ച് നോട്ടീസ് വന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
നാല്‍പ്പതോളം കുടുംബങ്ങളാണ് ബാല്രാംപൂര് ജില്ലയിലെ
ഗ്രാമത്തിലുള്ളത്. ഇവിടെ ഒരിടത്തും ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. വിളക്ക് വെളിച്ചത്ത് ഇരുന്നാണ് കുട്ടികള്‍ പഠിക്കുന്നത്. എംപിമാര്‍ എല്ലാ കാലത്തും വൈദ്യുതി ഉറപ്പ് തരും. എന്നാല്‍ ഇന്നുവരെ ഒന്നും നടന്നില്ലെന്നും ഗ്രാമത്തിലുള്ളവര്‍ പറയുന്നു.
മാധ്യമങ്ങളില്‍ കൂടിയാണ് വിവരമറിഞ്ഞതെന്ന് പറഞ്ഞ ബാല്രാംപൂര് ജില്ലാ ഭരണകൂടം, വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു.
Discussion about this post