ഒടുവിൽ കർഷകരുടെ കൈകോർക്കലിൽ വിജയം, മുട്ടുമടക്കി കേന്ദ്രസർക്കാർ: ആവശ്യങ്ങൾ അംഗീകരിച്ചു, കർഷകമാർച്ച് അവസാനിപ്പിച്ചു

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുക, കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കാന്‍ നടപടി എടുക്കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ കാസാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് അവസാനിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുക, കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കാന്‍ നടപടി എടുക്കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ചില്‍ അഞ്ഞൂറോളം കര്‍ഷകരാണ് പങ്കെടുക്കുന്നത്.

ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെയാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്. രാവിലെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കര്‍ഷകരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് ദേശീയ പാതക്ക് സമീപം കര്‍ഷകര്‍ സമരം തുടങ്ങിയതോടെയാണ് ഇവരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. ചര്‍ച്ചയ്ക്ക് ശേഷം സമരം പിന്‍വലിക്കാന്‍ കര്‍ഷകര്‍ തയ്യാറാവുകയായിരുന്നു.

Exit mobile version