യുഎൻ ആസ്ഥാനത്ത് ഇനി ഇന്ത്യയുടെ സമ്മാനം വെളിച്ചമേകും; സൗരോർജ പാർക്ക് 24ന് മോഡി സമർപ്പിക്കും

സോളാർ പാർക്ക് കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതിനുള്ള ഇന്ത്യയുടെ ആഭിമുഖ്യത്തെ ഉയർത്തിക്കാട്ടുന്ന നടപടിയായാണ്.

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തിന് ഇന്ത്യ സമ്മാനിക്കുന്ന സൗരോർജ പാർക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് സന്ദർശനത്തിനിടെ നിർവഹിക്കും. ഇന്ത്യ നിർമ്മിച്ചു നൽകുന്ന ‘ഗാന്ധി സോളാർ പാർക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ 50 കിലോവാട്ട് സോളാർ പാർക്ക് കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതിനുള്ള ഇന്ത്യയുടെ ആഭിമുഖ്യത്തെ ഉയർത്തിക്കാട്ടുന്ന നടപടിയായാണ്.

ന്യൂയോർക്കിലെ യുഎൻ കേന്ദ്ര ഓഫീസിന്റെ മേൽക്കൂരയിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. 193 യുഎൻ അംഗ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് 193 സോളാർ പാനലുകളാണുള്ളത്. ഒരു ദശലക്ഷം ഡോളറാണ് ചെലവ്.

അമേരിക്കയിൽ സന്ദർശനം നടത്തുന്ന മോഡി യുഎൻ സന്ദർശനത്തോടനുബന്ധിച്ച സെപ്റ്റംബർ 24ന് ആണ് ഉദ്ഘാടനം നിർവഹിക്കുക. മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷിക പരിപാടികളുടെ ഭാഗമായാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് മഹാത്മാ ഗാന്ധിയുടെ ജന്മവാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക യുഎൻ സ്റ്റാമ്പും പുറത്തിറക്കും.

Exit mobile version