ലുധിയാന: കുടുംബവഴക്കിനെ തുടര്‍ന്ന് സൈനികന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൈലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ചു. കുല്‍ജിത് കൗര്‍ എന്ന ലുധിയാന സ്വദേശിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഗുരുചരണ്‍ സിംഗിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ആറിന് ഭര്‍ത്താവ് ഗുരുചരണ്‍ സിംഗിനെ കാണാന്‍ പോയ കുല്‍ജിത് കൗര്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് മകളെ കാണ്മാനില്ലെന്ന് കാണിച്ച് കുല്‍ജിത്തിന്റെ പിതാവ് പോലീസില്‍ പരാതി നല്കി. ശേഷം നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം അറിഞ്ഞത്.
ഓഗസ്റ്റ് ആറിനാണ് ഭര്‍ത്താവിനെ കാണാനായി കുല്‍ജിത് കൗര്‍ പോയത്. അവിടെ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് ഗുരുചരണ്‍ ഷോള് ഉപയോഗിച്ച് കുല്‍ജിത്തിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. ശേഷം ഇയാള്‍ ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു.
Discussion about this post