തിരുനെല്‍വേലി: തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വീടുകളില്‍ എന്‍ഐഎ നടത്തിയ പരിശോധനയില്‍ ഒരാള്‍ കസ്റ്റഡിയില്‍. തിരുനെല്‍വേലി സ്വദേശി ദിവാന് മുജീബുര്‍ എന്നയാളെ ആണ് സംഘം കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് വീടുകളില്‍ പരിശോധന നടത്തിയത്.
കസ്റ്റഡിയിലുള്ള ദിവാന് മുജീബുറിന്റെ പക്കല്‍ നിന്ന് സിം കാര്‍ഡുകളും ഡിജിറ്റല്‍ രേഖകളും എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ രണ്ടാഴ്ച മുമ്പാണ് ദുബായിയില്‍ നിന്നും മടങ്ങിയെത്തിയത്. കേരളവും തമിഴ്നാടും കേന്ദ്രീകരിച്ച് ഐഎസ് റിക്രൂട്ട്മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് എന്‍ഐഎ വീടുകളില്‍ പരിശോധന നടത്തിയത്.
Discussion about this post