ആദ്യ റഫേല്‍ ഫൈറ്റര്‍ വിമാനം ദസോ ഏവിയേഷന്‍ ഇന്ത്യക്ക് കൈമാറി

ന്യൂഡല്‍ഹി: ആദ്യ റഫേല്‍ ഫൈറ്റര്‍ വിമാനം ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍ ഇന്ത്യക്ക് കൈമാറി. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഡെപ്യൂട്ടി ചീഫ് എയര്‍മാര്‍ഷല്‍ വിആര്‍ ചൗധരി റഫേല്‍ ഏറ്റുവാങ്ങുകയും മണിക്കൂറുകളോളം വിമാനത്തില്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്തു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒക്ടോബര്‍ 8ന് ഔദ്യോഗികമായി റഫേല്‍ ഏറ്റുവാങ്ങും. ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് റാഫേല്‍ കൈമാറുക.

ആദ്യ നാല് റഫേല്‍ വിമാനങ്ങളും അടുത്ത വര്‍ഷം മെയിലാകും ഇന്ത്യലിലേക്ക് എത്തുക. ഇതിന് മുന്നോടിയായി പത്ത് പൈലറ്റുകളും പത്ത് ഫൈറ്റര്‍ എഞ്ചിനിയര്‍മാരും 40 ടെക്‌നിഷ്യന്‍സും അടങ്ങുന്ന ടീമിന് ഫ്രാന്‍സില്‍ നിന്നും പരിശീലനം നല്‍കും.

2022 ഏപ്രിലോടെ ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ റഫേല്‍ ഫൈറ്റര്‍ വിമാനങ്ങളും ഇന്ത്യയിലേക്ക് എത്തുമെന്നാണ് കരാര്‍ അനുസരിച്ച് കരുതുന്നത്. 2015ലാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവച്ചത്.

Exit mobile version