ഭക്ഷ്യവിഷബാധ; ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച 70 ഓളം വിദ്യാര്‍ത്ഥിനികള്‍ ചികിത്സയില്‍

കോളേജ് ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടുകയായിരുന്നു

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ ഭക്ഷ്യവിഷബാധ ബാധിച്ച് 70ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ആന്ധ്രാപ്രദേശ് കോണ്ടാപൂര്‍ പ്രദേശത്തെ ശ്രീ ചൈതന്യ ഗേള്‍സ് കോളേജിലെ കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കോളേജ് ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

കുട്ടികള്‍ക്ക് ഭക്ഷവിഷബാധയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെ കോളേജ് ഭരണകൂടത്തിനെതിരെ മാതാപിതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി. ഹാസ്റ്റല്‍, ട്യൂഷന്‍ ഫീസായി ലക്ഷക്കണക്കിന് രൂപ നല്‍കിട്ടും വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ട രീതിയില്‍ കുടിവെള്ളവും ഭക്ഷണവും നല്‍കുന്നില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് നിരുത്തരവാദപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും മാതാപിതാക്കള്‍ അറിയിച്ചു.

Exit mobile version