രാജ്യത്തെ വലച്ച് സാമ്പത്തിക പ്രതിസന്ധി; പ്രതിഷേധം തെരുവിലേയ്ക്ക്, നിര്‍മ്മലാ സീതാരാമന്റെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്, പോലീസ് തടഞ്ഞു

മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയുമാണ് ഈ പ്രക്ഷോഭത്തെ നയിക്കുക.

ന്യൂഡല്‍ഹി: രാജ്യത്തെ വലക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോള്‍ തെരുവിലേയ്ക്കും പ്രതിഷേധം കടക്കുകയാണ്. രാജ്യത്തെ സാമ്പത്തികാവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടും വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയും കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി യൂത്ത് കോണ്‍ഗ്രസ് ആണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്.

ശേഷം, ഇന്നലെ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ ന്യൂഡല്‍ഹിയിലെ വസതിയിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. എന്നാല്‍ വസതിയിലെത്തുന്നതിന് മുമ്പേ തന്നെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെ പോലീസ് തടയുകയും ചെയ്തു. സാമ്പത്തിക വ്യവസ്ഥയും തൊഴിലും ഗുരുതരവാസ്ഥയിലാണ്.

ഈ സമയത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍ കാര്യമായി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ശ്രീനിവാസ് ബിവി പറഞ്ഞു. കോണ്‍ഗ്രസും ഒക്ടോബര്‍ മാസത്തില്‍ സാമ്പത്തിക പ്രതിസന്ധിയെ മുന്‍നിര്‍ത്തി ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയുമാണ് ഈ പ്രക്ഷോഭത്തെ നയിക്കുക.

Exit mobile version