മൊബൈല്‍ നമ്പറുകള്‍ 11 അക്കമാവുന്നു; വന്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി ട്രായ്

2050 ഓടെ രാജ്യത്ത് 260 കോടി അധികം മൊബൈല്‍ നമ്പറുകള്‍ വേണ്ടിവരുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പൊതുജനങ്ങളുടെ അഭിപ്രായം തേടി. ദിവസം തോറും
മൊബൈല്‍ കണക്ഷനുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കാനുള്ള നടപടി.

2050 ഓടെ രാജ്യത്ത് 260 കോടി അധികം മൊബൈല്‍ നമ്പറുകള്‍ വേണ്ടിവരുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്. ഇപ്പോള്‍ തുടരുന്ന പത്തക്ക നമ്പര്‍ സംവിധാനം തുടര്‍ന്നാല്‍ ഇത് സാധ്യമാകില്ല. 260 കോടി അധികം മൊബൈല്‍ നമ്പറുകള്‍ അസാധ്യമാവണമെങ്കില്‍ നമ്പരുകളുടെ ലഭ്യത വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനാണ് മൊബൈല്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കുന്നത്.

മൊബൈല്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കുക, ലാന്‍ഡ് ലൈന്‍ നമ്പരുകള്‍ പത്ത് അക്കമായി തുടരുക എന്നിവയാണ് ട്രായ് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍. ഡാറ്റയ്ക്കു മാത്രമായി ഉപയോഗിക്കുന്ന നമ്പറുകള്‍ പതിമൂന്ന് അക്കമാക്കാനും ട്രായ് നിര്‍ദേശമുണ്ട്.

Exit mobile version