ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയോടെയാണ് തീയതി പ്രഖ്യാപനം ഉണ്ടാവുക. ഡല്‍ഹിയിലെ ആസ്ഥാനത്താണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം നടക്കുക.
കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള അഞ്ച് മണ്ഡലങ്ങളുടെ കാര്യവും ഈ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. മഹാരാഷ്ട്രാ, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളാണ് ഇനി ഈ വര്‍ഷം നടക്കാനുള്ളത്.
എന്നാല്‍ ജാര്‍ഖണ്ഡ് നിയമസഭ നവംബറിലാണ് കാലാവധി പൂര്‍ത്തിയാക്കുന്നത് എന്നതുകൊണ്ടും സുരക്ഷാ കാരണങ്ങല്‍ മുന്‍നിര്‍ത്തിയും ഇവിടുത്തെ തെരഞ്ഞെടുപ്പ് തിയതി മറ്റൊരു അവസരത്തിലായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് സൂചന. ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.
Election Commission of India to announce dates for Maharashtra and Haryana assembly elections at noon today. https://t.co/9EA9qttLO5
— ANI (@ANI) September 21, 2019