ഗോവ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതു തന്നെയെന്ന് ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി വഷളായി എന്ന രീതിയിലുള്ള ഊഹാപോഹങ്ങള്‍ നിറയുന്ന സാഹചര്യം കണക്കിലെടുത്താണ് ഔദ്യോഗിക വിവരം നല്‍കുന്നത്. അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യാ സ്ഥിതിയിലേയ്ക്ക് തിരികെ എത്തുകയാണെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പാന്‍ക്രിയാറ്റിക് രോഗം ബാധിച്ച് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു മനോഹര്‍ പരീക്കര്‍. ഇവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് ആയതിന് ശേഷം സ്വകാര്യ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വെറും ഊഹങ്ങള്‍ മാത്രമാണ്. അദ്ദേഹം ആരോഗ്യത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നതായും ഔദ്യോഗിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.