ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമജന്മഭൂമി – ബാബ്റി മസ്ജിദ് കേസില്‍ വിധി അനുകൂലമാണെങ്കില്‍ അയോധ്യയില്‍ സ്വര്‍ണം കൊണ്ട് രാമമഹാക്ഷേത്രം പണിയുമെന്ന് ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി.
നവംബര്‍ ആദ്യ വാരം വരുന്ന വിധി ഹിന്ദു മഹാസഭയ്ക്കും ഹിന്ദുക്കള്‍ക്കും അനുകൂലമാണെങ്കില്‍ ഉടന്‍ തന്നെ കല്ലുകളും ഇഷ്ടികകളും കൊണ്ടല്ല സ്വര്‍ണത്താല്‍ ച രാമന്റെ മഹാക്ഷേത്രം പണിയാന്‍ തങ്ങള്‍ തീരുമാനിച്ചതായി സ്വാമി ചക്രപാണി പറഞ്ഞു.
ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തുനിന്നുമുള്ള സനാതന്‍ ധര്‍മ്മി ഹിന്ദുക്കള്‍ സ്വര്‍ണ്ണത്താല്‍ നിര്‍മ്മിച്ച ശ്രീരാമന്റെ മഹാക്ഷേത്രം പണിയാന്‍ സംഭാവന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് കേസിലെ വാദങ്ങള്‍ ഒക്ടോബര്‍ 18 നകം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മധ്യസ്ഥ പാനല്‍ രഹസ്യസ്വഭാവത്തില്‍ പ്രവര്‍ത്തനം തുടരാമെന്നും സുപ്രീംകോടതി ബുധനാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post