മഹാരാഷ്ട്ര; വീട്ടില്‍ നടത്തിയ ചടങ്ങിനിടെ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന താലിമാല കാള തിന്നു. മഹാരാഷ്ട്രയിലെ പ്രശസ്തമായ ആഘോഷമായ പോളക്കിടെയാണ് സംഭവം. ഒടുവില്‍ കാളയെ ശസ്ത്രക്രിയ യ്ക്ക് വിധേയമാക്കിയാണ് മാല പുറത്തെടുത്തത്.
മഹാരാഷ്ട്രയിലാണ് ഈ വ്യത്യസ്തമായ ആചാരം നിലനില്‍ക്കുന്നത്. പോള ചടങ്ങിന്റെ ഭാഗമായി വീട്ടിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു തട്ടിലാക്കി കാളയുടെ തലയില്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കുക എന്നത് ചടങ്ങിന്റെ ഭാഗമാണ്.
ആചാരത്തിന്റെ ഭാഗമായി അവിടുത്തെ കര്‍ഷകനായ ബാബുറാവു ഷിന്‍ഡയും ഭാര്യയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന മംഗള്‍സൂത്ര കാളയെക്കൊണ്ട് തൊടുവിച്ച് അനുഗ്രഹം വാങ്ങിക്കുകയായിരുന്നു ഷിന്‍ഡയുടെ ഭാര്യ. പെട്ടന്നാണ് വീട്ടില്‍ കറണ്ട് പോയത്.
ഇതിനിടെ ഭാര്യം മെഴുക്തിരിയെടുക്കാന്‍ വേണ്ടി അടുക്കളയില്‍പോയിരുന്നു. താലി മാല മധുരചപ്പാത്തി നിറച്ച പാത്രത്തില്‍വെച്ചായിരുന്നു പോയത്. ഈ പാത്രം കാളയുടെ മുന്നിലായിരുന്നുവെച്ചിരുന്നത്. മെഴുക്തിരിയെടുത്ത് തിരികെ വന്നപ്പോഴേക്കും പാത്രം കാലി. ചപ്പാത്തിയോടൊപ്പം താലിമാലയും കാള അകത്താക്കി.
ഉടന്‍ തന്നെ യുവതി മറ്റുള്ളവരെ അറിയിച്ചു. കാളയുടെ വായില്‍ കയ്യിട്ട് മാല പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ചാണകം ഇടുമ്പോള്‍ അതില്‍ ഉണ്ടാവും എന്ന് കരുതി ഒരു ആഴ്ച്ചയോളം നോക്കിനിന്നു. എന്നാല്‍ മാല ലഭിച്ചില്ല. ഒടുവില്‍ മാല വയറ്റില്‍ തന്നെയുണ്ടെന്ന് ഉറപ്പിച്ചതോടെ ശസ്ത്രക്രിയ നടത്തി മാല പുറത്തെടുത്തു.
Discussion about this post