ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിസ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ കൃഷിയിടത്തില്‍ നിന്ന് അഴുകിയ നിലയിലുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
ചക്കലി പാണ്ഡു (30) എന്നയാളാണ് മരിച്ചത് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇയാളുടെ മൃതദേഹത്തിന്റെ അടുത്ത് നിന്ന് ലഭിച്ച പേഴ്സില്‍ നിന്ന് ആധാര്‍ കാര്‍ഡും ഫോട്ടോ അടങ്ങുന്ന വിവരങ്ങളും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. സഹോദരന്റെ മരണത്തെത്തുടര്‍ന്ന് വിഷാദാവസ്ഥയിലായതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് എഴുതിയ കുറിപ്പും മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
താരത്തിന്റെ തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജൈവകൃഷി ചെയ്യുന്നതിന് വേണ്ടി ഒരു വര്‍ഷം മുമ്പാണ് നാഗാര്‍ജുനയുടെ കുടുംബം ഈ സ്ഥലം വാങ്ങിയത്.