ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ 75 റെയില്‍വെ സ്റ്റേഷനുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ നിര്‍ദേശം. 100 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക പാറിക്കളിക്കുക. പ്രതിവര്‍ഷം 50 കോടി രൂപയില്‍ കൂടുതല്‍ വരുമാനമുള്ള സ്റ്റേഷനുകളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സ്റ്റേഷനുകള്‍ക്ക് മുമ്പിലായിരിക്കും ദേശീയ പതാക ഉയര്‍ത്തുക.
വിമാനത്താവളങ്ങള്‍ക്ക് സമാനമായ രീതിയിലായിരിക്കും റെയില്‍വെ സ്റ്റേഷനുകളിലും പതാക ഉയര്‍ത്തുക. മുംബൈയില്‍ ഏഴു പ്രധാന സ്റ്റേഷനുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുമെന്ന് റെയില്‍വെ അറിയിച്ചു. ശ്രദ്ധ പിടിച്ചു പറ്റുന്ന സ്ഥലങ്ങളിലായിരിക്കണം ഫ്‌ലാഗ് പോസ്റ്റ് സ്ഥാപിക്കേണ്ടതെന്ന് ഒക്ടോബറില്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.