ഉത്തര്‍പ്രദേശ്: അയോധ്യ തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ അന്തിമവിധി അംഗീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോടതി വിധി എന്തായാലും അതു നടപ്പാക്കും കാലങ്ങളോളം പഴക്കമുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ െപരിഹരിക്കാന്‍ മുസ്ലീം വിഭാഗം തയ്യറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
യുപിയിലെ മുസ്ലീം ജനസംഖ്യ 18 ശതമാനം ആണ്. യോഗി സര്‍ക്കാര്‍ നല്‍കിയ 25 ലക്ഷം വീടുകളില്‍ 30-35 ശതമാനം വീടുകള്‍ മുസ്ലീങ്ങള്‍ക്കാണ് ലഭിച്ചത്. പാവപ്പെട്ട മുസ്ലീം കുടുംബങ്ങള്‍ ഉണ്ട്. അവര്‍ക്ക് ആനുകൂല്യങ്ങള്‍ ആവശ്യമാണ്, അതുകൊണ്ട് തന്നെ യുപി സര്‍ക്കാര്‍ അവര്‍ക്ക് നല്‍കി. മുസ്ലീങ്ങളായതിനാല്‍ അവര്‍ക്ക് സഹായം നല്‍കാതിരുന്നിട്ടില്ല.
യുപി സര്‍ക്കാര്‍ ആരോടും വിവേചനം കാണിച്ചിട്ടില്ലെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ ക്ഷേമ പദ്ധതികളുടെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിച്ചിരിക്കുന്നത് മുസ്ലീങ്ങള്‍ക്കാണെന്ന് മനസിലാകുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.