മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന രംഗത്ത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകള്‍ മത്സരിക്കാന്‍ ലഭിച്ചില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്നാണ് ശിവസേന നല്കുന്ന മുന്നറിയിപ്പ്. ശിവസേന എംപി സഞ്ജയ് റാവത്ത് ആണ് ഇക്കാര്യം തുറന്നടിച്ചത്.
‘അമിത് ഷായുടേയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റേയും സാന്നിധ്യത്തില്‍ തീരുമാനിച്ച 50-50 സീറ്റ് ഫോര്‍മുലയെന്ന തീരുമാനത്തെ ബിജെപി ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണം. മത്സരിക്കാനുള്ള സീറ്റുകള്‍ തുല്യമായി വീതിക്കണം. തീരുമാനം അതല്ലെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ സഖ്യം പൊളിയും’ സഞ്ജയ് പറയുന്നു.
ഈ വര്‍ഷം നടക്കാന്‍ പോകുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തുല്യ സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം മുന്‍കൈയെടുത്താണ് ഇത്തരമൊരു ധാരണയ്ക്ക് രൂപം നല്‍കിയത്. എന്നാല്‍ ഈ ധാരണയില്‍ സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി പ്രകടമാണ്. ഇതേ തുടര്‍ന്നാണ് മുന്നറിയിപ്പുമായി ശിവസേന രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post