പാറ്റ്ന: ഇടിമിന്നലേറ്റ് ബീഹാറില്‍ മരിച്ചവരുടെ എണ്ണം 18 കവിഞ്ഞു. ശക്തമായ ഇടിമിന്നലില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്.
ബീഹാറിലെ ഏഴ് ജില്ലകളിലായാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഇതില്‍ 18പേര്‍ക്കാണ് ജീവന് നഷ്ടമായത്. മിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാറില്‍ കനത്ത മഴയോടൊപ്പം ഇടിമിന്നലും ശക്തമാവുകയായിരുന്നു.
ചൊവ്വാഴ്ച മുതലായിരുന്നു ബിഹാറില്‍ മഴയും ഇടിമിന്നലും ശക്തമായത്. രാജ്യത്ത് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെ 1311 പേര് ഇടിമിന്നലേറ്റ് മരിച്ചതായി സര്‍ക്കാര്‍ കണക്ക് വ്യക്തമാക്കുന്നു.
Discussion about this post