ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയുടെ ഭാഗിക ഓഹരി വിദേശ വിമാനക്കമ്പനികള്‍ക്ക് വില്ക്കാന് ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിലെ ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ 10 നകം സര്‍ക്കാര്‍ വിമാനക്കമ്പനിക്കായി പ്രാഥമിക ബിഡ്ഡുകള്‍ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എയര്‍ ഇന്ത്യയുടെ 30,000 കോടി രൂപയുടെ (4.21 ബില്യണ്‍ ഡോളര്‍) കടബാധ്യത ഒരു പ്രത്യേക ഹോള്‍ഡിംഗ് കമ്പനിയിലേക്ക് നീക്കിയ ശേഷം ഓഹരി വില്‍പ്പനയ്ക്കാണ് കളമൊരുങ്ങുന്നത്.
Discussion about this post