ന്യൂഡല്‍ഹി: യുദ്ധവിമാനത്തില്‍ പറക്കാന്‍ ഒരുങ്ങി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ സ്വയം നിര്‍മ്മിച്ച ഏറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനമായ തേജസില്‍ ആണ് അദ്ദേഹം ആകാശ യാത്ര നടത്തുക. ബംഗളൂരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇരട്ടസീറ്റുള്ള തേജസില്‍ വ്യോമസേന പൈലറ്റിനൊപ്പം അദ്ദേഹം യാത്ര നടത്തുക.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്(എച്ച്എഎല്‍) എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സി(എഡിഎ)യും ചേര്‍ന്നാണ് തേജസ് നിര്‍മ്മിച്ചത്. തേജസില്‍ ആദ്യം യാത്ര ചെയ്യുന്ന പ്രതിരോധ മന്ത്രി കൂടിയാണ് രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ലഘു പോര്‍വിമാന പദ്ധതിക്കുള്ള പിന്തുണയായാണ് രാജ്നാഥ് സിംഗ് തേജസില്‍ കയറുന്നത്.
Discussion about this post