ന്യൂഡല്‍ഹി: നോബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ഷൂട്ടിങ് താരം ഹീന സിദ്ധു. കാശ്മീരലെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് മലാല ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഹീന സിദ്ധു ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
തടവിലാക്കപ്പെട്ട 4000ത്തോളം പേരെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് മലാല ട്വീറ്റ് ചെയ്തിരുന്നു. നാല്‍പ്പത് ദിവസമായി സ്കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെക്കുറിച്ചും വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്ന പെണ്‍കുട്ടികളെക്കുറിച്ചും തനിക്ക് ആശങ്കയുണ്ടെന്നും മലാല കുറിച്ചു. ഇതിനെതിരെ ഇന്ത്യയില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
അതിനിടെയാണ് മലാലയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹീന സിദ്ധു രംഗത്തെത്തിയത്. ‘നിങ്ങളെപോലുള്ള പെണ്‍കുട്ടികള്‍ക്ക് അവിടെ പഠിക്കാന്‍ പറ്റില്ലെന്ന് പറയുകയും നിങ്ങളുടെ രാജ്യത്ത് നിന്ന് ഓടിപ്പോരുകയും ചെയ്തു. ഇനിയൊരിക്കലും പാകിസ്താനിലേക്ക് ഇല്ല എന്നും നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത്. നിങ്ങളാദ്യം പാകിസ്താനിലേയ്ക്ക് പോയി ഞങ്ങളെ കാണിക്കൂ.’ഹീന സിദ്ധു ട്വീറ്റ് ചെയ്തു.മലാല പാകിസ്താനിലെ അവസ്ഥകള്‍ മറച്ചുവച്ച് കാശ്മീര്‍ വിഷയത്തില്‍ ഇടപെടുന്നതെന്തിനാണ് എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
Discussion about this post