ബാംഗ്ലൂര്‍: പുതുക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം വര്‍ദ്ധിപ്പിച്ച വാഹന നിയമ ലംഘന പിഴകള്‍ വെട്ടിക്കുറച്ച് കര്‍ണാടക സര്‍ക്കാരും. പിഴകള്‍ കുറച്ച ഗുജറാത്ത് മോഡലില്‍ തന്നെയാണ് കര്‍ണാടകയും പിഴ ശിക്ഷ കുറച്ചിരിക്കുന്നത്. പിഴകള്‍ വെട്ടിക്കുറച്ച കാര്യം കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയുമായ ലക്ഷ്മണ സംഗപ്പയാണ് അറിയിച്ചത്.
പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിലെ, പിഴകള്‍ കുറച്ച ഗുജറാത്ത് മോഡല്‍ പഠിച്ച് സംസ്ഥാനത്തിന് ഉചിതമായ നടപടികള്‍ എടുക്കാന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് നടപടി. ഇത് പ്രകാരം സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്താല്‍ 1000ത്തിന് പകരം പിഴ ശിക്ഷ 500 ആയിരിക്കും. ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ചാല്‍ 2000 രൂപയും, നാല് ചക്ര വാഹനം ഓടിച്ചാല്‍ 3000 ആയിരിക്കും പിഴ. ഇത് നേരത്തെ 5000 ആയിരുന്നു.
Discussion about this post