അഹമ്മദാബാദ്: പുതിയ വാഹനനിയമത്തിലെ കനത്ത ശിക്ഷയില്‍നിന്നും രക്ഷപ്പെടാനായി യുവാക്കളുടെ അതിബുദ്ധി. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് പിഴയീടാക്കാതിരിക്കാന്‍ പോലീസുകാരുടെ രസീത് ബുക്കും തട്ടിപ്പറിച്ചോടി. പിന്നീട് യുവാക്കളെ കയ്യോടെ പിടികൂടിയ പോലീസ് ഹെല്‍മറ്റ് ധരിക്കാത്തതിനുള്ള പിഴയും മോഷണം ഉള്‍പ്പടെയുള്ള കുറ്റങ്ങളും ചുമത്തി.
അഹമ്മദാബാദിലെ കരഞ്ച് പോലീസ് സ്റ്റേഷന് പരിധിയിലെ വിക്ടോറിയ ഗാര്‍ഡനിലാണ് സംഭവം.
ഗൗരംഗ് വോറ, ഗിരിഷ് പര്‍മാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ ഇരുവരെയും ട്രാഫിക് പോലീസ് പിടികൂടുകയായിരുന്നു. പിഴ അടയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും തയ്യാറായില്ല.
തുടര്‍ന്ന് വാക്കേറ്റത്തിലെത്തിയപ്പോള്‍ യുവാക്കള്‍ പോലീസുകാരന്റെ കൈയില്‍നിന്നും ബുക്ക് തട്ടിയെടുത്ത് ഓടുകയായിരുന്നു. എന്നാല്‍ ഇവര്‍ അധികദൂരം പിന്നിടും മുമ്പേ തന്നെ പോലീസിന്റെ വലയിലാവുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ക്കെതിരെ മോഷണശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
Discussion about this post