ഭോപാല്‍: മോഡിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിശ്ചയിച്ചതിലും നേരത്തെ നിറയ്ക്കുകയായിരുന്നെന്ന ആരോപണവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന് രംഗത്ത്. സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ അര്‍ച്ചന നടത്തിയാണ് മോഡി ജന്മദിനമാഘോഷിച്ചത്.
സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ വെള്ളം ഇപ്പോള്‍ പരമാവധിപരിധിയായ 138.68 മീറ്റര്‍ നിറഞ്ഞിരിക്കുകയാണെന്നും അണക്കെട്ടില്‍ വെള്ളംകൂടിയതിനാല് മുങ്ങിയ മധ്യപ്രദേശിലെ അഞ്ചുജില്ലകളില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇതുബാധിച്ചെന്നും ബാലാ ബച്ചന് പറഞ്ഞു.
നര്‍മദാ നിയന്ത്രണ അതോറിറ്റി നിശ്ചയിച്ചിരിക്കുന്നതനുസരിച്ച് ഒക്ടോബര്‍ പകുതിയോടെയേ അണക്കെട്ട് മുഴുവനായി നിറയുകയുള്ളൂ. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഒരുമാസം മുമ്പേ അണക്കെട്ട് നിറയ്ക്കുകയായിരുന്നെന്നും ആഭ്യന്തരമന്ത്രി ബാലാ ബച്ചന് ആരോപിച്ചു.
Discussion about this post