ചെന്നൈ: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി 70കാരന്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നുള്ള മലൈസ്വാമി എന്ന മദ്ധ്യവയസ്കനാണ് വിചിത്ര ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും മലൈസ്വാമി മറന്നില്ല. 24-കാരിയായ സിന്ധുവിന്റെ ചിത്രം ഒട്ടിച്ച കത്തുമായി വന്ന മലൈസ്വാമി അത് കളക്ടര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു.
അതോടൊപ്പം ഒരു ഭീഷണിയും മലൈസ്വാമി നടത്തിയിട്ടുണ്ട്. വിവാഹം ചെയ്ത് തന്നില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്നാണ് ഉയര്‍ത്തിയിരിക്കുന്ന ഭീഷണി. ദേശീയ മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ജില്ലാ കളക്ടറുടെ പ്രതിവാര പരാതിപരിഹാര ജനസമ്പര്‍ക്ക പരിപാടിയിലാണ് മലൈസ്വാമി വിചിത്രമാണ് അപേക്ഷയുമായി വന്നത്.
അപേക്ഷയില്‍ ഉള്ള മറ്റൊരു വിവരമാണ് ഏവരെയും അമ്പരപ്പിക്കുന്നത്. 2004 ഏപ്രില്‍ നാലിനാണ് താന്‍ ജനിച്ചതെന്നും അതുകൊണ്ട് തനിക്ക് 16 വയസ്സേയുള്ളുവെന്നും മലൈസ്വാമി അവകാശപ്പെടുന്നത്. സിന്ധുവിന്റെ കരിയറിലെ നേട്ടങ്ങളാണ് തന്നില്‍ പ്രണയം ഉടലെടുക്കാന്‍ കാരണമായതെന്നും ജീവിത പങ്കാളിയാക്കുവാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറയുന്നു.
Discussion about this post