ജയ്പൂര്‍: രാജസ്ഥാനില്‍ ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് വ്യക്തമാക്കി ആറ് ബിഎസ്പി എംഎല്‍എമാരും സ്പീക്കര്‍ സിപി ജോഷിക്ക് കത്ത് കൈമാറി. ഇതോടെ 200 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം കടന്ന കോണ്‍ഗ്രസിന്റെ അംഗബലം 106 ആയി.
വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് പിന്തുണ നല്‍കുകയാണെന്ന് കോണ്‍ഗ്രസില്‍ എത്തിയ എംഎല്‍എ രാജേന്ദ്ര ഗുദ പറഞ്ഞു. ആറ് എംഎല്‍എമാര്‍ പാര്‍ട്ടിയിലേക്ക് എത്തിയ സാഹചര്യത്തില്‍ മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകും. ബിഎസ്പിയുടെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ എത്തിയത് മായാവതിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
അതെസമയം സംസ്ഥാനത്ത് ഗെഹ്ലോട്ട്-സച്ചിന്‍ പൈലറ്റ് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ എത്തിയത് ഗെഹ്ലോട്ട് പക്ഷത്തിന് കരുത്താകും.
Discussion about this post