പരിശോധിക്കുവാന്‍ വേണ്ടി ബാഗ് തുറന്നു; കണ്ടത് അഞ്ചുമാസം പ്രായമുള്ള കുരുന്നിനെ! സംഭവം ദുബായ് വിമാനത്താവളത്തില്‍, വീഡിയോ

കുഞ്ഞിന് ശ്വാസം കിട്ടാനാകാം ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ നടത്തിയ ഒരു ബാഗ് പരിശോധനയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് അഞ്ച് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ആയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് ദുബായിയിലേക്ക് കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാകാം എന്നാണ് പോലീസിന്റെ നിഗമനം. വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ബാഗിന്റെ സിബ്ബ് ചെറുതായി തുറന്ന നിലയിലായിരുന്നു. കുഞ്ഞിന് ശ്വാസം കിട്ടാനാകാം ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

പ്ലാസ്റ്റിക് ബാഗുകള്‍ക്കും ഗ്ലാസുകള്‍ക്കും നടുവിലാണ് കുട്ടിയെ കിടത്തിയിരുന്നത്. കുട്ടി ഇപ്പോള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍ എച്ച്ജിഎസ് ദാലിവാല്‍ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

Exit mobile version