വാരണാസി: ഇന്ന് 69ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് വേണ്ടി ഹനുമാന് 1.25 കിലോയുടെ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് ഭക്തന്. വാരണാസി സ്വദേശിയായ അരവിന്ദ് സിംഗ് എന്നയാളാണ് വാരണാസി സങ്കത് മോചന് ക്ഷേത്രത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചത്. മോഡി രണ്ടാം വട്ടം അധികാരത്തിലെത്തിയാല്‍ ഹനുമാന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിക്കാമെന്ന് പൊതു തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ നേര്‍ന്നിരുന്നതായും അരവിന്ദ് സിംഗ് പറഞ്ഞു.
‘കഴിഞ്ഞ 75 വര്‍ഷത്തോളം സാധിക്കാതിരുന്ന രാജ്യത്തിന്റെ വളര്‍ച്ച സാധ്യമാക്കിയത് മോഡിയാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സ്വര്‍ണ്ണ കിരീടം സമര്‍പ്പിക്കുന്നതെന്നും മോഡിയും ഇന്ത്യയുടെ ഭാവിയും സ്വര്‍ണ്ണം പോലെ തിളങ്ങുമെന്നും കാശിയിലെ ജനങ്ങളുടെ ആദരവാണ് ഈ സ്വര്‍ണ്ണ കിരീടം’ എന്നുമാണ് കീരിടം സമര്‍പ്പിച്ച് അരവിന്ദ് പറഞ്ഞത്.
69-ാം ജന്മദിനമാഘോഷിക്കുന്ന മോഡി ഇന്ന് ഗുജറാത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അമ്മ ഹീരാബെന്നിനെ സന്ദര്‍ശിച്ചതിന് ശേഷം സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ഏകതാ പ്രതിമയും മോഡി സന്ദര്‍ശിക്കും. തുടര്‍ന്ന് ‘നമാമി നര്‍മദാ മഹോത്സവം’ ഉദ്ഘാടനം ചെയ്തതിന് ശേഷം കേവഡിയായിലെ ചടങ്ങില്‍ വെച്ച് മോഡി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.
Discussion about this post