ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യതെളിവായ മ്മെറി കാര്‍ഡിന്റെ പകര്‍പ്പ് തേടി കേസിലെ പ്രതിയായ ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇരയായ നടി ഹര്‍ജിയില്‍ കക്ഷിചേരാന്‍ നല്കിയ അപേക്ഷയും കോടതിയുടെ മുന്‍പാകെ എത്തിയേക്കും. ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍, അജയ് റസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ ഇന്ന് വാദം കേള്‍ക്കുക.
നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് തൊണ്ടി മുതലാണോ, കേസ് രേഖയാണോ എന്നതാണ് കോടതിയുടെ മുന്നിലുള്ള പ്രധാന ചോദ്യം. മെമ്മറികാര്‍ഡ് കേസ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം.
ഹര്‍ജിയില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ കേസിലെ വിചാരണ നടപടികള്‍ കോടതി നേരത്തെ സ്റ്റേചെയ്തിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതിക്ക് നല്‍കരുതെന്നും ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും വ്യക്തമാക്കി നടിയും രംഗത്തെത്തിയിരുന്നു.
Discussion about this post