അമരാവതി: ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കറുമായ കൊടേല ശിവപ്രസാദ റാവു ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ സ്വന്തം വസതിയിലാണ് ശിവപ്രസാദ റാവുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആറുതവണ എംഎല്‍എയായ ശിവപ്രസാദ റാവു 2014-2019 കാലത്തെ ആന്ധ്രാ നിയമസഭയില്‍ സ്പീക്കറായിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗമോഹന്‍ റെഡ്ഡി ചുമതലയേറ്റതിന് പിന്നാലെ ശിവപ്രസാദ റാവുവിന് എതിരെയും ബന്ധുക്കള്‍ക്ക് എതിരെയും നിരന്തരം അഴിമതിക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മകനും മകള്‍ക്കുമെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അധികാരമൊഴിഞ്ഞപ്പോള്‍ നിയമസഭയിലെ ഫര്‍ണിച്ചര്‍ വീട്ടിലേക്ക് കൊണ്ടുപോയെന്നും കൊടേല ശിവപ്രസാദിനെതിരെ ആരോപണമുണ്ടായിരുന്നു.
Discussion about this post