മുംബൈ: പാകിസ്താനില്‍ പോയപ്പോള്‍ അവിടെ തനിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ഇന്ത്യക്കാര്‍ കരുതുന്ന പോലെയല്ല അവിടെയുള്ളവരെന്നും ഏറെ വ്യത്യസ്തരാണെന്നും പാകിസ്താനെ പ്രകീര്‍ത്തിച്ചുകൊണ്ട് ശരദ് പവാര്‍ പറഞ്ഞു.
എന്‍സിപിയുടെ ന്യൂനപക്ഷ വിഭാഗം മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പാകിസ്താനെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കാര്‍ കരുതുന്നതില്നിന്ന് വ്യത്യസ്തമായി ഏറെ സന്തോഷവാന്മാരാണ് പാകിസ്താനികള്‍. രാഷ്ട്രീയനേട്ടമുണ്ടാക്കുന്നതിന് ഗൂഢോദ്ദേശ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ പാകിസ്താനികള്‍ അനീതിക്കിരയാണെന്നും അസന്തുഷ്ടരാണെന്നുമൊക്കെയുള്ള തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും
ശരദ് പവാര്‍ പറഞ്ഞു.
തനിക്ക് പാകിസ്താനില്‍ പോയപ്പോള്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയിലെ ബന്ധുക്കളെക്കാണാന്‍ പാകിസ്താന്‍കാര്‍ക്ക് വരാനാകില്ലെങ്കിലും ഇന്ത്യക്കാരെയെല്ലാം അവര്‍ ബന്ധുക്കളെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് അവിടെ പോയപ്പോള്‍ ബോധ്യമായതായി അദ്ദേഹം പറഞ്ഞു.
എന്നാല്‍ ശരദ് പവാറിന്റെ പരാമര്‍ശത്തിനെതിരേ ശിവസേന ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. എന്‍സിപി നേതാക്കളും പ്രവര്‍ത്തകരും ശിവസേനയിലേക്കു മാറുന്ന സാഹചര്യത്തില്‍ പാകിസ്താനില്‍നിന്ന് പ്രവര്‍ത്തകരെ ഇറക്കുമതിചെയ്യാന്‍ പദ്ധതിയുണ്ടോയെന്നും എന്തിനാണ് പാകിസ്താനെ പ്രകീര്ക്കുന്നതെന്നും ശിവസേനാ വക്താവ് മനീഷ കായന്ദെ ചോദിച്ചു
Discussion about this post