ക്ലാസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കുട്ടികളുടെ മുമ്പില്‍ വെച്ച് പ്രധാന അധ്യാപകന്‍ ഫോണ്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്തു

ക്ലാസിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ മുമ്പില്‍ വെച്ച് പ്രധാന അധ്യാപകന്‍ ഫോണ്‍ ചുറ്റിക കൊണ്ട് അടിച്ചുപ്പൊട്ടിക്കുകയായിരുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ അടിച്ചുപ്പൊട്ടിച്ചു. കര്‍ണാടകയിലെ എംഇഎസ്പിയു കോളേജിലാണ് സംഭവം. ക്ലാസിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ മുമ്പില്‍ വെച്ച് പ്രധാന അധ്യാപകന്‍ ഫോണ്‍ ചുറ്റിക കൊണ്ട് അടിച്ചുപ്പൊട്ടിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിലക്കുണ്ടായിട്ടും ചില വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഫോണ്‍ ഉപയോഗിക്കുന്നത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു, അതേസമയം ഫോണ്‍കള്‍ പിടിക്കപ്പെട്ടാല്‍ മൊബൈല്‍ നശിപ്പിക്കുമെന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കോളേജ് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച് വിദ്യാര്‍ത്ഥികള്‍ വീണ്ടും ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുകയും പഠിപ്പിക്കുന്നതിനിടെ മൊബൈല്‍ വഴി പരസ്പരം സന്ദേശങ്ങള്‍ കൈമാറുകയായിരുന്നെന്നും കോളേജ് അധ്യാപകര്‍ പറയുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ക്ലാസ് മുറികളില്‍ നടത്തിയ പരിശോധനയില്‍ 16 മൊബൈല്‍ ഫോണുകള്‍ പിടിച്ചെട്ടുത്തു. ശേഷം ഫോണ്‍ പിടിച്ചെടുത്ത വിദ്യാര്‍ത്ഥികളോട് കോളേജിന്റെ ഹാളില്‍ എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ആര്‍ എം ഭട്ട് വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വെച്ച് മൊബൈല്‍ ഫോണ്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.

Exit mobile version