സിനിമയുമായി ബന്ധപ്പെട്ടോ മറ്റോ ഇനി ഫ്‌ളക്‌സുകള്‍ സ്ഥാപിക്കരുത്, ഒഴിവാക്കണം; ആരാധകരോട് തമിഴകത്തെ താരങ്ങള്‍

ചെന്നൈയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ 23കാരി ശുഭ ശ്രീയാണ് ഫ്‌ളക്‌സ് ബോര്‍ഡ് വീണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.

ചെന്നൈ: ഫ്‌ളക്‌സ് വീണ് യുവതി ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ തമിഴകത്ത് വിവാദം ചൂടുപിടിക്കുമ്പോള്‍ ഫ്‌ളക്‌സുകള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി താരങ്ങള്‍ രംഗത്ത്. തമിഴ് സിനിമാ ലോകം വാഴുന്ന വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആരാധകരോട് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ടോ ഫാന്‍സ് അസോസിയേഷനുകളുടെ പേരിലോ ഇനി ഫ്‌ളക്‌സുകള്‍ വയ്ക്കരുതെന്നാണ് താരങ്ങള്‍ പറയുന്നത്. ഇത് സംബന്ധിച്ച് പത്രകുറിപ്പും ഇറക്കിയിട്ടുണ്ട്. ചെന്നൈയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ 23കാരി ശുഭ ശ്രീയാണ് ഫ്‌ളക്‌സ് ബോര്‍ഡ് വീണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.

ബോര്‍ഡ് വീണതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയ യുവതിയുടെ വാഹനത്തില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറിക്ക് അടിയിലേയ്ക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. പൊതുസ്ഥലത്തെ ഫ്‌ളക്‌സ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് കോടതി വിമര്‍ശിച്ചു. ഈ വിവാദങ്ങള്‍ കത്തി നില്‍ക്കെ സംസ്ഥാനത്തെ മുഴുവന്‍ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തു.

Exit mobile version