ഭോപ്പാല്‍: നാഗനൃത്തത്തിനിടെ ആവേശം കയറി തലകുത്തി ചാടാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. തല തറയില്‍ അടിച്ചാണ് യുവാവ് മരണപ്പെട്ടത്. മധ്യപ്രദേശിലെ സിയോനി സ്വദേശി ഗുരുചരണ്‍ താക്കൂറാണ് മരണപ്പെട്ടത്. ഗണേശ വിഗ്രഹ നിമഞ്ജനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെയായിരുന്നു ദാരുണ സംഭവം നടന്നത്.
നാഗനൃത്തത്തില് മറ്റുള്ളവരോടൊപ്പം ചുവടുവെച്ച ഗുരുചരണ്‍ ആദ്യം തലനിലത്തു കുത്തി ചാടി. തൊട്ടു പിന്നാലെ വീണ്ടും സമാനരീതിയില്‍ ചാടാനുള്ള ശ്രമം നടത്തി. ഇതിനിടെയാണ് തല തറയില്‍ ഇടിച്ച് യുവാവ് മരണപ്പെട്ടത്. ബോധരഹിതനായി കിടന്ന ഗുരുചരണിനെ സുഹൃത്തുക്കള്‍ തട്ടിയുണര്‍ത്തി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. ശേഷമാണ് മരണവിവരം അറിഞ്ഞത്.
അപകടമുണ്ടായ ഉടന്‍തന്നെ യുവാവ് മരണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. അടുത്തിടെ ഒരു വാഹനാപകടത്തില്‍ ഗുരുചരണിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി പിതാവ് വെളിപ്പെടുത്തി. പരിക്ക് മാറി വരുന്നതിനിടെയാണ് ഈ ദുരന്തമെന്ന് പിതാവ് പറയുന്നു.
Discussion about this post