ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ബാബര്‍ റോഡിലേയ്ക്കുള്ള സൈന്‍ ബോര്‍ഡില്‍ കറുപ്പടിച്ച് ഹിന്ദു സേനാ പ്രവര്‍ത്തകര്‍. റോഡിന്റെ പേര് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. രാജ്യത്തെ ആക്രമിച്ച വിദേശീയനായ ഒരാളുടെ പേര് റോഡിന് നല്‍കുന്നത് അപമാനമാണെന്നാണ് ശിവസേന പ്രവര്‍ത്തകര്‍ പറയുന്നത്.
ബാബര്‍ ക്രൂരനായ ഭരണാധികാരി ആയിരുന്നുവെന്നും ആ പേരിലുള്ള റോഡിലൂടെ സഞ്ചരിക്കുന്നത് വിഷമമാണെന്നുമാണ് ഹിന്ദുസേനാ നേതാക്കളുടെ വാദം. രാജ്യത്തെ മഹാന്മാരുടെ ആരുടെയെങ്കിലും പേരിടണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ബംഗാളി മാര്‍ക്കറ്റിന് സമീപം ഡല്‍ഹിയുടെ ഹൃദയ ഭാഗത്തായാണ് ബാബര്‍ റോഡ് സ്ഥിതി ചെയ്യുന്നത്.
Today Hindu Sena blackened the board of Babar Road located in Bengali market!
The Hindu sena demands from the Government that road named after foreign invader "Babur" be changed to the name of any Indian great personality! pic.twitter.com/p7AyrOz7FO— Vishnu Gupta (@VishnuGupta_HS) September 14, 2019
Discussion about this post