മുസാഫര്‍പൂര്‍: നാട്ടുകാര്‍ പോലീസുകാരെ കൊണ്ട് സീറ്റ് ബെല്‍റ്റ് ധരിപ്പിച്ചു. ബീഹാറിലെ മുസഫര്‍പൂരില്‍ ഇന്നലെയാണ് സംഭവം. സീറ്റ് ബെല്‍റ്റ് ധരിക്കാതെയെത്തിയ പോലീസുകാരോട് നാട്ടുകാര്‍ ദേഷ്യപെടുകയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തി സീറ്റ് ബെല്‍റ്റ് ഇടാമെന്ന് പോലീസുകാര്‍ പറയുന്നുണ്ടെങ്കിലും നാട്ടുകാര്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. വണ്ടിക്ക് ചുറ്റും ആളുകൂടിയതോടെ പോലീസുകാര്‍ സീറ്റ് ബെല്‍റ്റിട്ട് ശേഷം പോയി. മോട്ടോര്‍ വാഹന പിഴ പുതുക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഇതിനിടയിലാണ് മുസാഫര്‍പൂരിലെ പോലീസുകാര്‍ക്ക് നാട്ടുകാരുട പ്രതിഷേധം.
Discussion about this post