സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ലച്ചു മന്‍ദാവി, പോണ്ടിയ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദണ്ഡേവാഡ പോലീസ് സൂപ്രണ്ട് അറിയിച്ചു

റായ്പുര്‍: സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടും മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ലച്ചു മന്‍ദാവി, പോണ്ടിയ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദണ്ഡേവാഡ പോലീസ് സൂപ്രണ്ട് അറിയിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version