ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു. കഴിഞ്ഞ ഒമ്പത് മാസമായി ലഭിച്ച 93,42,350 രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ലേലം ചെയ്യുന്നത്. 200 രൂപയാണ് ഏറ്റവും വിലകുറഞ്ഞ സമ്മാനത്തിന്റെ വില. കൂടിയതിന്റേതാകട്ടെ 2.5 ലക്ഷവും.
നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ വെച്ചാണ് ലേലം ചെയ്യുന്നത്. 35ലധികവും മോഡിയുടെ ഛായാചിത്രങ്ങളാണ്. ഗാന്ധിജി, മോഡിയുടെ അമ്മ, സര്‍ദാര്‍ പട്ടേല്‍ എന്നിവരോടൊപ്പം നില്ക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
പശു പ്രതിമ, സ്വാമി വിവേകാനന്ദ പ്രതിമ, ലോര്‍ഡ് കൃഷ്ണയുടെ പ്രതിമ എന്നിവയും സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്. 576 ഷാളുകള്‍, 964 അംഗവസ്ത്രം എന്നിവയും ലേലത്തിനായി വെച്ചിട്ടുണ്ട്. ആകെ 93,42,350 രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ലേലത്തിനായി വെച്ചത്.
Discussion about this post