ഭോപ്പാൽ: ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ ബോട്ട് മറിഞ്ഞ് 11 മരണം. മധ്യപ്രദേശിലെ ഭോപ്പാലിലെ തടാകത്തിലാണ് സംഭവം. നാലു പേരെ കാണാതായി. പുലർച്ചെ ഭോപ്പാൽ നഗരത്തിലെ ഖട്ട്ലപുര ക്ഷേത്ര ഗാട്ടിലാണ് അപകടമുണ്ടായത്. ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്.
വഹിക്കാനുള്ള ശേഷിയേക്കാൾ കൂടുതൽ ആളുകൾ കയറിയതാണ് ബോട്ട് മറിയാൻ ഇടയാക്കിയത്. അപകടത്തിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി. പോലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Discussion about this post