ന്യൂഡല്‍ഹി: തുഷാര്‍ മെഹ്തയെ പുതിയ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയായി നിയമിച്ചു. ക്യാബിനെറ്റിന്റെ അപ്പോയിന്മെന്റ് കമ്മിറ്റി തീരുമാനം അംഗീകരിച്ചു. ജൂണ്‍ 30, 2020 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി.
കഴിഞ്ഞ 11 മാസമായി ഈ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഒക്ടോബര്‍ 20, 2017 ലാണ് മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത്ത് കുമാര്‍ ഈ സ്ഥാനത്തുനിന്നും രാജിവെക്കുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയായിരുന്നു തുഷാര്‍ മെഹ്ത.
അറ്റോര്‍ണി ജനറല്‍ കഴിഞ്ഞാല്‍ ഭാരത സര്‍ക്കാറിന്റെ നിയമോപദേഷ്ടാവാണ് സോളിസിറ്റര്‍ ജനറല്‍. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ അറ്റോര്‍ണി ജനറലിനെ സഹായിയ്ക്കുക എന്ന ദൗത്യവും സോളിസിറ്റര്‍ ജനറലിനുണ്ട്. സുപ്രീം കോടതിയില്‍ യൂണിയന് ഗവണ്മെന്റിനു വേണ്ടി പ്രധാനമായും ഹാജരാകുകയും ചെയ്യുന്നത് സോളിസിറ്റര്‍ ജനറലാണ് .
Discussion about this post