ശ്രീനഗര്‍: കത്വയിലെ ലഖന്പുരില്‍ വെച്ച് ആയുധങ്ങളുമായി ട്രക്ക് പിടികൂടിയ സംഭവത്തിലെ പ്രതികള്‍ക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ജമ്മു കാശ്മീര്‍-പഞ്ചാബ് അതിര്‍ത്തിയില്‍ വെച്ചാണ് വന്‍ ആയുധ ശേഖരവുമായി ഭീകരര്‍ പോലീസ് പിടിയിലായത്.
ട്രക്കില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കും ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് കത്വ പോലീസ് സൂപ്രണ്ട് ശ്രീധര്‍ പാട്ടീല്‍ പറഞ്ഞത്. പിടിയിലായ ട്രക്കില്‍ നിന്നും നാല് എകെ 47 തോക്കുകളും രണ്ട് എകെ 56 തോക്കുകളും 180 ഓളം വെടിയുണ്ടകളും ആറ് മാഗസിനുകളും പോലീസ് കണ്ടെത്തിയിരുന്നു.
ട്രക്കിനുള്ളില്‍ ആയുധങ്ങള്‍ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.
SSP Kathua, Sridhar Patil on truck carrying ammunition seized: 4 AK-56, and 2 AK-47, 6 magazines and 180 live rounds have been recovered. Three affiliated to Jaish e Mohammed arrested #JammuandKashmir pic.twitter.com/oan50qqu97
— ANI (@ANI) September 12, 2019