ബറേലി: വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ വിഷം നല്കി 16കാരി കാമുകനൊപ്പം ഒളിച്ചോടി. പീഡിപ്പിച്ചവനൊപ്പം തന്നെയാണ് പെണ്‍കുട്ടി ഇറങ്ങി പോയത്. മൊറാദാബാദ് ജില്ലയിലെ മൈനേതേര്‍ എന്ന പോലീസ് സ്റ്റേഷന് പരിധിയിലാണ് വിചിത്രമായ സംഭവം നടന്നത്. പെണ്‍കുട്ടി നല്കിയ വിഷം കഴിച്ച് അബോധാവസ്ഥയിലായ ഏഴു പേര് ഇന്ന് ചികിത്സയിലാണ്. സംഭവത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മ, രണ്ട് സഹോദരിമാര്‍, രണ്ട് സഹോദരന്മാര്, സഹോദര ഭാര്യ, സഹോദരന്റെ മകന് എന്നിവരാണ് ആശുപത്രിയിലായത്. ഇതില്‍ സഹോദര ഭാര്യയുടെയും കുട്ടിയുടെയും നില ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് ജയിലില്‍ ആയിരുന്നു. അവിടെ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയുമായി അടുത്തത്. ആദ്യം സൗഹൃദമായിരുന്നു, പിന്നീട് പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.
എന്നാല്‍ ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. പിന്നീടാണ് ഒളിച്ചോടാമെന്ന തീരുമാനം എടുത്തത്. 2018 ഡിസംബറിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവ് നല്കിയ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. ശേഷം ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. പിന്നീടാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്.
Discussion about this post