ഗൊരഖ്പുർ: ഭർത്താവുമായി മൊബൈലിൽ സംസാരിക്കവെ അശ്രദ്ധമായി പാമ്പുകൾക്ക് മുകളിൽ കയരിയിരുന്ന യുവതിക്ക് ദാരുാണാന്ത്യം. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണു യുവതി പാമ്പുകടിയേറ്റു മരിച്ചത്. വീടിനുള്ളിൽ കയറിയ പാമ്പുകളെ യുവതി കണ്ടിരുന്നില്ല. തായ്ലൻഡിൽ ജോലി ചെയ്യുന്ന ജയ്സിങ് യാദവിന്റെ ഭാര്യ ഗീതയാണു മരിച്ചത്.
വീടിനുള്ളിലിരുന്ന് ജയ്സിങ്ങുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെയാണു ഗീതയ്ക്കു പാമ്പു കടിയേറ്റത്. രണ്ടു പാമ്പുകൾ വീടിനുള്ളിൽ കടന്ന് കട്ടിലിൽ കയറിയത് ഇവർ അറിഞ്ഞിരുന്നില്ല. ഭർത്താവുമായി സംസാരിക്കുന്നതിനിടെ ഇവർ കട്ടിലിൽ കിടന്ന പാമ്പുകൾക്കു മുകളിൽ ഇരിക്കുകയായിരുന്നു.
കടിയേറ്റു മിനിറ്റുകൾക്കുള്ളിൽ അബോധാവസ്ഥയിലായ ഗീതയെ ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കൾ തിരികെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലിൽ പാമ്പുകളെ കണ്ടത്.
Discussion about this post