ഇന്‍ഡോര്‍: തിരക്കേറിയ നഗരത്തില്‍ ട്രാഫിക് സിഗ്നല്‍ ഇല്ലെങ്കില്‍ വലഞ്ഞതു തന്നെ. നിമിഷ നേരം കൊണ്ടാകും വണ്ടികള്‍ നിറയുന്നതും വന്‍ ഗതാഗത കുരുക്ക് ഉണ്ടാവുന്നതും. ഈ കുരുക്ക് തീര്‍ക്കാന്‍ കഷ്ടപ്പെടുന്നതാകട്ടെ പോലീസുകാരും. ഇപ്പോള്‍ അത്തരത്തിലൊരു ഗതാഗതക്കുരുക്ക് തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പക്ഷേ ഇവിടെ നിയന്ത്രിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരല്ല, മറിച്ച് മന്ത്രിയാണ്.
ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ വിഐപി പരിവേഷം മാറ്റിവെച്ച് മധ്യപ്രദേശിലെ കായിക മന്ത്രി ജിത്തു പട് വാരി ട്രാഫിക് നിയന്ത്രണത്തിന് ഇറങ്ങുകയായിരുന്നു. ഔദ്യോഗിക കാറില്‍ നിന്ന് ഇറങ്ങി ചെന്നാണ് ഗതാഗത കുരുക്ക് അഴിച്ചത്. ട്രാഫിക് സിഗ്നല്‍ ലൈറ്റ് പ്രവര്ത്തനഹിതമായതോടെയാണ് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ഇതോടെയാണ് മന്ത്രിയും ട്രാഫിക് നിയന്ത്രിക്കാന്‍ ഇറങ്ങിയത്.
സ്ഥലത്തുണ്ടായിരുന്ന മറ്റ് ചിലരും മന്ത്രിയെ ഇതില്‍ സഹായിക്കാന്‍ എത്തി. അതോടെ വൈകാതെ ഗതാഗതക്കുരുക്ക് മാറി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. എഎന്‍ഐയാണ് മന്ത്രി ട്രാഫിക് നിയന്ത്രിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
#WATCH: Madhya Pradesh Sports Minister, Jitu Patwari, helped in managing traffic after he got stuck in a traffic jam in Indore, yesterday. #MadhyaPradesh pic.twitter.com/HILkS4fFcl
— ANI (@ANI) September 10, 2019