സാക്രിമെന്റോ: കനത്ത നഷ്ടത്തെ തുടര്‍ന്ന് പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബര്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. പ്രൊഡക്ട് ആന്റ് എഞ്ചിനീയറിങ് വിഭാഗത്തിലെ 435 ജീവനക്കാരെയാണ് ഊബര്‍ പിരിച്ചുവിടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഓഗസ്റ്റില്‍ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന 5.2ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഊബറിനുണ്ടായത്.
മാസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ മാസത്തില്‍ കനത്ത സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് 400 തൊഴിലാളികളെയാണ് ഊബര്‍ പിരിച്ചുവിട്ടത്. ലോകത്താകമാനം 27000 പേരാണ് ഊബറില്‍ ജോലി ചെയ്യുന്നത്. ഇതില്‍ പാതിയും അമേരിക്കയിലാണ്.