ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന് നരാ ലോകേഷും വീട്ടുതടങ്കലില്‍. ടിഡിപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് എതിരെ ഗുണ്ടൂരില്‍ ഇന്ന് റാലി നടത്താനിരിക്കെയാണ് ഇരുവരെയും വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ ആസൂത്രണം ചെയ്തിരുന്ന റാലിക്ക് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്. റാലിക്ക് പോലീസ് അനുമതി നിഷേധിക്കുകയും ഗുണ്ടൂരില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ടിഡിപിയുടെ പ്രമുഖ നേതാക്കളായ ദേവിനേനി അവിനാഷ്, കെസിനേനി നാനി, ഭൂമ അഖില്‍പ്രിയ എന്നീ ടിഡിപി നേതാക്കളും വീട്ടു തടങ്കലിലാണ്.
ജഗന് മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ടിഡിപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് എതിരെ ഗുണ്ടൂരില്‍ ഇന്ന് റാലി നടത്താനിരിക്കെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.
അതെസമയം വീട്ടുതടങ്കലിലാക്കിയത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്നും ഇന്ന് രാത്രി എട്ട് മണിവരെ ഉപവാസമിരിക്കുമെന്നും നായിഡു പറഞ്ഞു.
Discussion about this post