നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു

ഇക്കഴിഞ്ഞ മാര്‍ച്ച് 27ന് രാഹുല്‍ ഗാന്ധിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്

മുംബൈ: ബോളിവുഡ് താരം ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു. അതേസമയം പാര്‍ട്ടി വിടാനുള്ള കാരണം വ്യക്തമല്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 27ന് രാഹുല്‍ ഗാന്ധിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഗോപാല്‍ ഷെട്ടിക്കെതിരെ ഊര്‍മിള മത്സരിച്ചിരുന്നു. 4,65,247 വോട്ടിനായിരുന്നു ഊര്‍മിളയുടെ തോല്‍വി. ഇതിനുശേഷം രാഷ്ട്രീയരംഗത്ത് താരം സജീവമായിരുന്നില്ല. രാജിക്കത്ത് പിസിസി അധ്യക്ഷന്‍ മിലിന്ദ് ദേവ്രയ്ക്ക് അയച്ചുകൊടുത്തു.

Exit mobile version