മലക്കം മറിയുന്നത് പലരും ചെയ്യുന്ന കാര്യം മാത്രമാണ്, നിമിഷത്തില്‍ മൂന്നോ നാലോ അഞ്ചോ മലക്കം മറിയുന്നവരുണ്ട്. അതില്‍ കൂടുതല്‍ ചെയ്ത് ഞെട്ടിക്കുന്നവരും ഉണ്ട്. എന്നാല്‍, നിമിഷത്തില്‍ മുപ്പത് തവണ മലക്കം മറിഞ്ഞ് സോഷ്യല്‍മീഡിയയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഒരു യുവാവ്.
Amazing! 30 Somersaults at a time! There is no dearth of talent in our country only the need a chance n blessing of people. @KirenRijiju @YASMinistry pic.twitter.com/8umbKZESk4
— Sweta_Entomon 🇮🇳 (@sp_dash68) September 9, 2019
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ട്വിറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഇങ്ങനെയൊക്കെ സാധിക്കുമോ എന്നാണ് ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയോട് ആളുകള്‍ പ്രതികരിക്കുന്നത്. ഇതെന്തൊരു സര്ക്കസാടോ എന്ന് ചോദിക്കുന്നവരും കുറവല്ല. വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എപ്പോഴാണെന്നോ എന്നാണെന്നോ അറിയില്ല.
Omg @KirenRijiju sir please take cognizance… They gems of India
— Sourav Tiwary 🇮🇳 (@souravtiwary01) September 9, 2019
എന്നാല്‍ രാജ്യം മുഴുവന്‍ കഴിവുള്ളവരാണെന്ന് കുറിച്ച് നിരവധി പേരാണ് കേന്ദ്രകായികമന്ത്രി കിരണ്‍ റിജിജുവിനെ ടാഗ് ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയിലെ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജിംനാസ്റ്റിക് ചുവടുകള്‍കൊണ്ട് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചതും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു അഭ്യാസം കൂടി ചര്‍ച്ചയാവുന്നത്.
Oh My God! What an amazing kid!😳 @KirenRijiju Please provide an opportunity to this young kid too..
— The Angry Indian 🇮🇳 (@sway_hi) September 9, 2019
Discussion about this post