ന്യൂഡല്‍ഹി: ആജീവനാന്ത കാലത്തേക്ക് ഒരു ജോലി കരുതിയല്ല കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് എത്തിയതെന്ന് എംപി ശശി തരൂര്‍. പുരോഗനാത്മ ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമെന്ന സംഘടനയെന്ന് വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍ എത്തിയത്. വോട്ടിനോ സീറ്റിനോ വേണ്ടി ആശയത്തെ ഉപേക്ഷിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ വളര്‍ച്ചക്ക് പുരോഗമനകരമായ ആശയം പങ്കുവെക്കാന്‍ കഴിയുന്ന മികച്ച ഇടമെന്ന നിലക്കാണ് എത്തിയത്. വോട്ടുകള്‍ക്കോ സീറ്റുകള്‍ക്കോ വേണ്ടി ആശയത്തെ ത്യജിക്കാന്‍ സാധിക്കില്ല’- തരൂര്‍ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചതിന് തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമേല്‍ക്കേണ്ടി വന്നതിന് പിന്നാലെയാണ് തരൂരിന്റെ വിശദീകരണം.
Shashi Tharoor, Congress: I did not come to Congress party because I had any lifelong career here, I came because I believed it is the best vehicle for advancement of the ideas of inclusive & progressive India. We can not sacrifice those ideas merely for seats or votes. pic.twitter.com/VDjnZECYfV
— ANI (@ANI) 9 September 2019
Discussion about this post