ന്യൂഡല്‍ഹി: വിവാഹമോചന കേസ് കോടതിയില്‍ നിലനില്‍ക്കെ ഭാര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച യുവാവിനെതിരെ കേസ്. അവരുടെ സമ്മതമില്ലാതെയാണ് സോഷ്യല്‍മീഡിയയില്‍ ചിത്രം പങ്കുവെച്ചത്. ഇവരുടെ വിവാഹ മോചന കേസ് കോടതിയില്‍ പുരോഗമിക്കുകയാണ്. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ഫറു്നഗര് സ്വദേശിയാണ് 30കാരിയായ യുവതി.
12 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഗുരുഗ്രാമില്‍ ഒരു വസ്ത്രനിര്‍മ്മാണശാലയിലാണ് യുവതി ജോലിചെയ്യുന്നത്. തന്നെ അപമാനിക്കാന്‍ ഭര്‍ത്താവ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. ഭര്‍ത്താവിന്റെ പ്രൊഫൈലിലല്ല, മറ്റൊരാളുടെ പ്രൊഫൈലിലാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.
ആദ്യം സൈബര്‍ ക്രൈമിലാണ് പരാതി നല്‍കിയത്. ശേഷം കേസ് മനേസറിലെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറയുന്നു.
Discussion about this post